തിരുവനന്തപുരം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അവസാനിപ്പിച്ചു ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സംവിധായകൻ ജിയോ ബേബി,സംവിധായകൻ വിധു വിൻസെന്റ്, ശ്രീജ, ജിതിൻ നാരായണൻ, സൈമി സന്തോഷ്, അഡ്വക്കേറ്റ് കുക്കു ദേവകി തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവേശനത്തിൽ പോലും സംവരണഅട്ടിമറി നടത്തി. മേധാവികളായ അടൂർ ഗോപാല കൃഷ്ണൻ, ശങ്കർ മോഹൻ എന്നിവർക്കെതിരെ ഒരു നടപടിയും എടുത്തില്ല. സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തു വിട്ടു കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു.