പീരുമേട്: ഡിണ്ടിക്കല്‍ -കൊട്ടാരക്കര ദേശിയ പാതയില്‍ പെരുവന്തനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു.22 പേര്‍ക്ക് പരിക്ക് പറ്റി.തേക്കടി സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോയ മുംബൈ സ്വദേശികളായ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. കൊക്കയിലേയ്ക്ക് മറിഞ്ഞ മിനി ബസ് അന്‍പത് അടിയോളം താഴ്ചയില്‍ മറിഞ്ഞ് തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ ഏഴ് പേരെകാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ് മൂന്ന് പേരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതിനു ശേഷം ഇവിടെ നിരവധി വാഹന അപകടങ്ങള്‍ ഉണ്ടായി. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.