റോ​​​​ഡി​​​​ല്‍ നി​​​​യ​​​​മം ലം​​​​ഘി​​​​ക്കു​​​​ന്ന കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ബ​​​​സു​​​​ള്‍​​​​പ്പെ​​​​ടെ എ​​​​ല്ലാ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കെ​​​​തി​​​​രേ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്ന് ട്രാ​​​​ന്‍​​​​സ്പോ​​​​ര്‍​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍; എ​​​​സ്.​​​​ശ്രീ​​​​ജി​​​​ത്ത്

നെ​​​​ടു​​​​മ്പാശേ​​​​രി: റോ​​​​ഡി​​​​ല്‍ നി​​​​യ​​​​മം ലം​​​​ഘി​​​​ക്കു​​​​ന്ന കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ബ​​​​സു​​​​ള്‍​​​​പ്പെ​​​​ടെ എ​​​​ല്ലാ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കെ​​​​തി​​​​രേ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്ന് ട്രാ​​​​ന്‍​​​​സ്പോ​​​​ര്‍​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ എ​​​​സ്.​​​​ശ്രീ​​​​ജി​​​​ത്ത്. വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി സി​​​​യാ​​​​ല്‍ ക​​​​ണ്‍​വെ​​​​ന്‍​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് സെ​​​​ന്‍​​​​ട്ര​​​​ല്‍ സോ​​​​ണ്‍ 1, 2 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ട്ടാ​​​​കെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യി​​​​ല്ല. വേ​​​​ഗ നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍, അ​​​​ന​​​​ധി​​​​കൃ​​​​ത രൂ​​​​പ​​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍ മു​​​​ത​​​​ലാ​​​​യ​​​​വ ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും. വേ​​​​ഗനി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി അ​​​​വ​​​​ര്‍​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും.
ല​​​​ഹ​​​​രി പ​​​​ദാ​​​​ര്‍​​​​ഥ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സം​​​​സ്ഥാ​​​​ന എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ര്‍​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​ക്കും. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​​​​സും റ​​​​ദ്ദാ​​​​ക്കും. സ്കൂ​​​​ള്‍ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ര്‍​​​​ന്ന് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.നാ​​​​ഗാ​​​​ലാ​​​​ന്‍​​​​ഡ്, അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​​പ്ര​​​​ദേ​​​​ശ് പോ​​​​ലു​​​​ള്ള ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ താ​​​​മ​​​​സി​​​​ച്ച്‌ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​ത്‌ അ​​​​ന്വേ​​​​ഷി​​​​ച്ച്‌ ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ട്രാ​​​​ന്‍​​​​സ്പോ​​​​ര്‍​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു.പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ റോ​​​​ഡു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ക​​​​ട​​​​മാ​​​​യ മാ​​​​റ്റം ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. ഡ്രൈ​​​​വിം​​​​ഗ് സം​​​​സ്കാ​​​​രം മാ​​​​റി​​​​വ​​​​രും. സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ വ​​​​കു​​​​പ്പി​​​​നു ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + fifteen =