ചേപ്പാട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍.തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ.ജെയിംസിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലത്തു ആദിത്യന്‍ (അയ്യപ്പന്‍-20), കളമശ്ശേരി സി.പി.നഗര്‍ വട്ടേകുന്നില്‍ വീട്ടില്‍ സാദിക്ക് (കുഞ്ഞന്‍ സാദിക്ക്-18) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയോരത്തുള്ള പള്ളിക്കു സമീപത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സ്കൂട്ടര്‍ മോഷ്ടിച്ചത്.