ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണം: പാലോട് രവി

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പെൻഷൻ പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ്‌ ശ്രീ. പാലോട് രവി ആവശ്യപ്പെട്ടു. ഡിഫറെൻറ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ (DAPC) പതിമൂന്നാം ജന്മദിന ജില്ലാ സമാപന സമ്മേളനവും അംഗത്വ വിതരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി തൊഴിൽ സംവരണ നിയമനം സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഡിസിസി മാധവൻ ഹാളിൽ രാവിലെ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധനൻ ഉത്ഘാടനം ചെയ്തു.

DAPC സംസ്ഥാന പ്രസിഡന്റ്‌ കൊറ്റാമം വിമൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ്‌ കടകമ്പള്ളി ഹരിദാസ്, സെക്രട്ടറി കൊഞ്ചിറവിള വിനോദ്, സംഘടനാ ഭാരവാഹികളായ എ. സ്റ്റീഫൻ, വി. വിജയകുമാർ, വള്ളക്കടവ് ഫൈസൽഖാൻ, എ. ഷാനിഖാൻ, കാപ്പിൽ ബിജു, മുത്തപ്പൻ, കരുമം ബിനു, സിദ്ധിക്ക്, ബേബി പെരേര തുടങ്ങിയവർ സംസാരിച്ചു.
DAPC യുടെ ജില്ലാ സെക്രട്ടറി മുത്തുക്കുഴി വിൻസെന്റ്, ജില്ലാ വൈസ് പ്രസിഡന്റായിരുന്ന മഞ്ജുളാമണി എന്നിവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + 13 =