പെരുമ്പാവൂര്‍: ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ അറസ്റ്റില്‍. . അസം സ്വദേശി മോട്ടിബൂര്‍ റഹ്മാന്‍ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്.ഓട്ടോറിക്ഷ തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പെരുമ്പാവൂരില്‍ ജനകീയ ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ഇയാളില്‍ നിന്നും പണവും മൂന്ന് മൊബൈല്‍ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.