തിരുവനന്തപുരം : 24-ാ മത് സംസ്ഥാന സീനിയർ തയ്ക്വാൻഡോചാമ്പ്യൻ ഷിപ്പ് 24ന് കാര്യവട്ടം എൽ എൻ സി പി ഇ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.14ജില്ലകളിൽ നിന്ന് 300ൽപരം കായിക താരങ്ങൾ പങ്കെടുക്കും. സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾ ഫെബ്രുവരി 10മുതൽ 12വരെ പുതുചേരി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ചാമ്പ്യൻ ഷിപ്പിന്റെ ഉദ്ഘാടനം ഡോക്ടർ എ ജയതിലക് ഐ എ എസ് നിർവഹിക്കും. 26മുതൽ 29വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ദേശീയ റഫറി സെമിനാർ നടത്തും.