(അജിത് കുമാർ. ഡി )
തിരുവനന്തപുരം : സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിആയ എസ് എ ടി ആശുപത്രിയും, പരിസരവും മോഷ്ടാക്കളുടെ വിഹാര കേന്ദ്രം ആയി തീർന്നിരുക്കുന്നതായി രോഗികളിൽ നിന്നും, കൂട്ടിരിപ്പുകാരിൽ നിന്നും പരക്കെ ആക്ഷേപം ആയി ഉയർന്നിരിക്കുന്നു. ദിനം പ്രതിആയിരക്കണക്കിന് രോഗികൾ ആണ് ചികിത്സക്കായി ഇവിടെ എത്തുന്നത്.പ്രസവ സംബന്ധമായി ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ മിക്കതും ആശുപത്രിപരിസരത്താണ് രാത്രിയും, പകലും കഴിച്ചു കൂട്ടുന്നത്. ആശുപത്രിക്കകത്തു രോഗിയുടെ കൂടെ ഒരു സ്ത്രീ യെ മാത്രമേ കൂട്ടിരിക്കാൻ അനുവദിക്കുകയുള്ളു. ആശുപത്രിപരിസരത്ത് കഴിച്ചു കൂട്ടുന്ന രോഗികളുടെ കൂട്ടിരുപ്പുകാ രെ ലക്ഷ്യം ഇട്ടാണ് കൂട്ടിരിപ്പുകാർ എന്ന വ്യാ ജേന “മോഷ്ടാ ക്കളും “ഇവിടെ താവളം അടിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർ ഉറങ്ങുന്ന അവസരം നോക്കിയും, അവർ മറ്റു കാര്യങ്ങൾ ചെയ്യുന്ന അവസരത്തിലും ആണ് മോഷണ പരമ്പര അരങ്ങേറു ന്നത്. മൊബൈൽ ഫോണുകൾ, വാച്ചുകൾ, പണം അടങ്ങിയ പേഴ്‌സുകൾ എന്നിവ ചങ്ങാത്തം കൂടി അടിച്ചു മാറ്റുകപതിവായി തീർന്നിരിക്കുകയാണ്. വളരെ മുൻകാലങ്ങളിൽ ആശുപത്രിപരിസരത്ത് ഒരു പോലീസ് എ യി ഡ് പോസ്റ്റ് ഉണ്ടായിരുന്നതിനാലും, വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാലും ഈ ഭാഗത്തു മോഷണങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്നാകട്ടെ പോലീസ് എ യി ഡ് പോസ്റ്റ് പ്രവർത്തനം ഇല്ലാതായതോടെ മോഷ്ടാക്കളുടെ പറു ദീസ ആയി മാറിതീർന്നിരിക്കുകയാണ്.അധികൃതർ ഇക്കാര്യത്തിൽ ഉടൻ ഇടപെട്ടു എസ് എ ടി ആശുപത്രിപരിസരത്ത് ഒരു പോലീസ് എ യിഡ് പോസ്റ്റ് സ്ഥാപിക്കണം എന്നുള്ള ആവശ്യത്തിന് ശക്തി ഏറി യിരിക്കുകയാണ്. രാത്രി കാലങ്ങളിൽ രോഗികളുടെ കൂട്ടിരിപ്പ് കാ രല്ലാത്തവരെ കണ്ടെത്തി അലക്ഷ്യമായി കറങ്ങി തിരിയുന്നവരെ പിടികൂടിയാൽ ഒരു പരിധി വരെ മോഷണം തടയാം എന്നുള്ള അഭിപ്രായത്തി ന് ശക്തി ഏ റുകയാണ്.