ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ

മലപ്പുറം: വാക്കാലൂരിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് കല്ലായി സ്വദേശി എം.പി.ഷിയാലിന്‍ എന്ന 19-കാരനെയാണ് അരീക്കോട് എസ്.എച്ച്‌.ഒ എം. അബ്ബാസ് അലി അറസ്റ്റ് ചെയ്തത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കാലൂരിലെ പരാതിക്കാരന്റെ അയല്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് പ്രതി മോഷ്ടിക്കുകയായിരുന്നു. മലപ്പുറം-കോഴിക്കോട് ജില്ല അതിര്‍ത്തിയായ എരഞ്ഞിമാവിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അരീക്കോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലും നിരവധി മോഷണ കേസുകളുണ്ടെന്ന് അരീക്കോട് പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × four =