ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ നീന അസൈക്കര്‍ റാണെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയില്‍ അന്തരിച്ചു.73 വയസ്സുള്ള അവര്‍ പാരീസിലും (1974), എഡിന്‍ബര്‍ഗിലും (1979) രണ്ട് ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. പാരീസില്‍ ഇന്ത്യ ആദ്യമായാണ് സെമിയില്‍ കടന്നത്.
1975-ല്‍ മദ്രാസില്‍ നടന്ന ആറ് രാഷ്ട്ര ടൂര്‍ണമെന്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു നീന. മഹാരാഷ്ട്ര സംസ്ഥാനം നല്‍കുന്ന ശ്രീ ശിവ് ഛത്രപതി അവാര്‍ഡിന് അര്‍ഹയായിരുന്നു.