തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പൊലീസ് പിടിയില്‍. അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ മൊത്ത വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ബേക്കറി ജംഗ്ഷന്‍ ലെനിന്‍ നഗറില്‍ താമസിക്കുന്ന മുജാഹിദ് മംസൈഡി (39) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൂജപ്പുര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏകദേശം 30 ലക്ഷത്തോളം വില വരുന്ന പല തരത്തിലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ 1500ഓളം പാക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കു മരുന്നുകളുടേയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വ്യാപനവും വിപണനവും തടയുന്നതിനായി സിറ്റി പൊലീസ് നടത്തി വരുന്ന സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിരുമല വേട്ടമുക്ക് കൂട്ടാന്‍വിളയിലെ വാടക കെട്ടിടത്തില്‍ നിന്നും ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.