വർക്കല :വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ സ്വാതി തിരുനാൾ സംഗീത വേദി യുടെവാർഷിക ആഘോഷവും, പുരസ്ക്കാര സമർപ്പണവും 29ന് വർക്കല വർഷമേഖല കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. സംഗീത പുരസ്ക്കാരം പി. ജയചന്ദ്രന് നൽകും. ഒരു ലക്ഷം രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ചടങ്ങിൽ ബി കെ പ്രശാന്തൻ ഐ പി എസ്, ബഷീർ,കെ ജി ബാബുരാജൻ എന്നിവരെ ആദരിക്കും.ബാലചന്ദ്രമേനോൻ മുഖ്യ പ്രഭാഷണം നടത്തും 6മണിമുതൽ ഗാനസന്ധ്യ ഉണ്ടായിരിക്കും.