എടവണ്ണപ്പാറ: സ്കൂള്‍ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.മുഖത്തും ശരീരത്തിലുമായി നിരവധി കുത്തേറ്റിട്ടുണ്ട്. വേദനകൊണ്ട് പുളഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.
രക്ഷപ്രവര്‍ത്തനത്തിനിടെ നാട്ടുകാര്‍ക്കും കുത്തേറ്റു. വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന കാരങ്ങര ഭാഗത്തെ കുട്ടികള്‍ക്കാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.