തിരുവനന്തപുരം : വായയിലെ അർബുദ ബാധ തുടക്കത്തിൽ കണ്ടെത്താനും, ബോധവത്കരണം സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കാനും ലക്ഷ്യമിട്ട് കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ വദനാർബുദം തുടക്കത്തിൽ കണ്ടെത്താം … രോഗത്തെ പ്രതിരോധിക്കാം എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ സംസ്ഥാന തല സെമിനാർ ലോക കാൻസർ ദിനത്തിന് മുന്നോടിയായി തിരുവനന്തപുരം തമ്പാനൂരിലുള്ള കെ ടി ഡി സി ചൈത്രം കോൺഫറൻസ് ഹാളിൽ നടക്കും . വദനാർബുദ ബോധ വത്കരണവും , പ്രാരംഭ രോഗനിർണ്ണയത്തിലും ഡന്റൽ ഹൈജീനിസ്റ്റുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന് സെമിനാർ ലക്ഷ്യമിടുന്നു. കേരളത്തിൽ ഉൾപ്പെടെ പുരുഷൻമാരിൽ വദനാ ർബുദ നിരക്ക് കൂടുതലാണ് . സെമിനാർ നാളെ 9 മണിക്ക് മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആർ സി സി അഡീഷണൽ ഡയരക്ടർ ഡോ . എ സജീദ്, സംസ്ഥാന ആരോഗ്യ വകുപ്പ് ഡന്റൽ ഡെ ഡയരക്ടർ ഡോ. സൈമൺ മോറിസൺ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ മുഖ്യാതിയി കളായി പങ്കെടുക്കും. ആർ സി സി യിലെ വിദഗ്ധരായ ഡോ. ജിജി തോമസ്, ഡോ ആർ ജയകൃഷ്ണൻ , ഡോ. ദിവ്യ രാജ് എന്നിവ ർ വിഷയാവതരണം നടത്തും. സെമിനാറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസാസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ കരിവെള്ളൂരും, പ്രസിഡന്റ് ആർ ജയകൃഷ്ണനും അറിയിച്ചു.