കോട്ടയം : മീനടത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചു എന്ന 48 കാരനെയാണ് പാമ്പാടി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.മദ്യത്തിന് അടിമയായ പ്രതി വീട്ടിലെത്തി സ്ഥിരമായി മാതാവിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ ഇടപെട്ടിട്ടും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു. ബുധനാഴ്‌ച വീണ്ടും മാതാവിനെ മര്‍ദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാര്‍ഡ് മെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയയ്‌ക്കുകയായിരുന്നു.