കൊല്ലം : സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കള്‍.ചവറ കുരിശുംമൂട് സൂര്യവസന്ത വിലാസത്തില്‍ പരേതനായ വിജയ് തുളസിയുടെ മകന്‍ അശ്വന്ത് വിജയി(22)യെയാണ് ഇന്നലെ പുലര്‍ച്ചെയോടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ വൈകിട്ട് മൃതദേഹവുമായെത്തി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ, കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാര്‍, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്‌ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌് ഉറപ്പുനല്‍കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.