കുവൈത്ത് സിറ്റി: വിവിധ ലഹരിവസ്തുക്കളുമായി മൂന്നുപേരെ ലഹരിവിരുദ്ധ വിഭാഗം പിടികൂടി. അഞ്ചു കിലോഗ്രാം ഹഷീഷ്, 15,000 ലിറിക്ക ഗുളിക, ഒരു കിലോ കഞ്ചാവ്, 100 ഗ്രാം മെതാംഫെറ്റമിന്‍, പണം എന്നിവ ഇവരില്‍നിന്ന് പിടികൂടി.പ്രതികള്‍ കുറ്റം സമ്മതിക്കുകയും നിയമവിരുദ്ധമായ വസ്തുക്കള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതായും വ്യക്തമാക്കി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു.