കുറ്റ്യാടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ അപകടം; ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ അപകടം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി പൊലീസ് തയ്യാറാവുന്നില്ലെന്നാരോപിച്ച്‌ സംഘടിച്ചെത്തിയ ടൂറിസ്റ്റ് ടാക്സി ജീവനക്കാര്‍
കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസത്ത് പൊലീസിനെതിരെ പ്രതിഷേധിച്ചു. ബൈക്ക് ഓടിച്ച യുവാവിനെ ആശുപത്രിയില്‍വെച്ച്‌ പൊലീസ് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് പോവാന്‍ പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ ഓട്ടോ തടഞ്ഞിട്ടു.യുവാവിന്റെ മെഡിക്കല്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − ten =