കൊച്ചി: പരേഡ് മൈതാനിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ മഹീന്ദ്ര ഥാര്‍ ജീപ്പ് തല കീഴായി മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.മൈതാനത്ത് കയറ്റി അതിവേഗം വളച്ചെടുക്കവേ ജീപ്പ് മറിയുകയായിരുന്നു.ഫോര്‍ട്ട്കൊച്ചി സ്വദേശി ബിജേഷ് മൈക്കിള്‍ എന്നയാളുടേതാണ് വാഹനം. ഇയാളോടൊപ്പം മകളും ഉണ്ടായിരുന്നതായും അഭ്യാസ പ്രകടനത്തിനിടെ മറിയുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. വാഹനത്തിന്റെ മുന്‍വശത്തെ ചില്ലുകളും ലൈറ്റുകളും തകര്‍ന്നു. അമ്പതിനായിരം രൂപയുടെ നഷ്ടമുള്ളതായി ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി.