രാമമംഗലം : രാമമംഗലത്ത് വഴിതര്‍ക്കത്തെ തുടര്‍ന്ന് അടിയേറ്റയാള്‍ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എന്‍ജെ മാര്‍ക്കോസ് (80) ആണ് മരിച്ചത്.മകന്‍ നല്‍കിയ പരാതിയില്‍ അയല്‍വാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു സംഭവം.നിര്‍മലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്. നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലര്‍ തെളിക്കാന്‍ ശ്രമിച്ചത് മര്‍ക്കോസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ അയല്‍വാസിയായ വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങി നടക്കുകയായിരുന്ന മാര്‍ക്കോസിനെ പിന്നിലൂടെ അടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അടിയേറ്റമാര്‍ക്കോസിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് സെയ്ന്റ് ജേക്കബ് ക്‌നാനായ വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.