അനന്തപുരി മറ്റൊരു “പ്രശാന്തവിസ്മയ ലഹരിയിൽ “

തിരുവനന്തപുരം : അനന്ത പുരിയിൽ മറ്റൊരു വിസ്മയം തീർത്തു ശ്രീമൂലം ക്ലബ്ബിൽ “പ്രശാന്തവിസ്മയം -2023″ഇന്ന് അരങ്ങേറി. കരമന സ്വദേശി ചന്ദ്രൻ -സുഹിത ദമ്പതി കളുടെ മകൻ ഡോക്ടർ പ്രശാന്ത് ചന്ദ്രന് ആദരവ് നൽകുന്ന ചടങ്ങാണ് മറ്റൊരു വിസ്മയം തീർത്തത്. ജന്മനാ ശരീരിക, മാനസിക വൈകല്യ മുള്ള പ്രശാന്ത് ചന്ദ്രൻ മൂന്ന് നാഷണൽ അവാർഡ്, പത്തിൽ പരംലോക റെക്കോർഡ്, മുന്നൂറിൽ പ്പരം പുരസ്‌കാരങ്ങളും പ്രശാന്ത് തന്റെ മികവ് കൊണ്ടു നേടിയിട്ടുണ്ട്. തനിക്കു ഉണ്ടായിട്ടുയുള്ള വൈകല്യങ്ങൾ മാനിച്ചു സമൂഹത്തിൽ തന്നെ പോലുള്ള വൈകല്യങ്ങൾ ഉള്ള ആയിരിക്കണക്കിന് പേരെ തന്റെ ഊഷ്മളമായ സ്നേഹത്തിനു മുന്നിൽ ചേർത്തു പിടിച്ചു കൊണ്ടാണ് പ്രശാന്തവിസ്മയം തലസ്ഥാനത്ത് അരങ്ങേറി യത്. രാവിലെ മുതൽ ഭിന്ന ശേഷിക്കാരും, ശാരീരിക വൈകല്യ മുള്ളവരും പ്രശാന്തവിസ്മയത്തിൽ പങ്കെടുക്കാൻ ശ്രീമൂലം ക്ലബ്ബിൽ എത്തിയിരുന്നു. സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്‌, ലയൺസ് ക്ലബ്‌ ഇന്റർ നാഷണൽ ഡി ക് സ്ട്രറ്റിറ്റ് 318എ, നിംസ് മെഡിസിറ്റി, റോട്ടറി ക്ലബ്‌, കേരള ക്ഷേത്ര സംരക്ഷണസമിതി, ആന്റി നർകോട്ടിക് ആക്ഷൻ കൗ ൻസിൽ ഓഫ് ഇന്ത്യ എന്നിവർ ഒരുമിച്ചാണ് പ്രശാന്തവിസ്മയം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നിംസ് മെഡിസിറ്റി ചെയർമാൻ ഫൈസൽ ഖാൻ നിർവഹിച്ചു. ചടങ്ങിൽ രാഹുൽ ഈശ്വർ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ സുനിൽ കുമാർ, ജയകേസരി റിപ്പോർട്ടർ അനിൽ സംസ്കാര, മറ്റു പ്രമുഖർ പങ്കെടുട്ടിരുന്നു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡയറക്ടർ ഫൈസൽ ഖാൻ പ്രശാന്തിനു പൊന്നാടയും, അവാർഡും നൽകി ആദരിച്ചു. വൈകുന്നേരം സമാപന സമ്മേളനത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ പ്രശാന്ത് ചന്ദ്രന് ആദ്യമായി മാധ്യമങ്ങളിലൂടെ പുറം ലോകത്തു എത്തിച്ച മാധ്യമ പ്രവർത്തകനും, ജയകേസരിയുടെസ്പെഷ്യൽ റിപ്പോർട്ടർ ആയ അനിൽ സംസ്കാരക്ക്‌ മാധ്യമ പുര സ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − 4 =