പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്തുനായയെ ആക്രമിച്ചു കൊന്നുനായയെ ആക്രമിച്ച് കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.
മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങി പുലി ഇന്നലെ ചത്തിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഫിലിപ്പിന്റെ വീടിനോട് ചേര്‍ന്ന കോഴിക്കൂട്ടില്‍ നിന്ന് ശബ്ദം കേട്ടത്. കോഴിക്കൂട് തുറന്ന് അകത്ത് കടന്ന ഫിലിപ്പിനെ ആക്രമിക്കാന്‍ പുലി ശ്രമിച്ചു. പുലിയുടെ കാഴ്ച്ച മറക്കാനായി ടാര്‍പ്പായ വലിച്ച്‌കെട്ടി. പുലി പുറത്ത്ചാടിയില്‍ ഓടി രക്ഷപെടാതിരിക്കാന്‍ വലവിരിച്ചു.ഇടക്കിടെ രക്ഷപെടാന്‍ പുലി ശ്രമിക്കുന്നുണ്ടായിരുന്നു.