സ്കൂട്ടര്‍ യാത്രക്കാരന്‍ കൊണ്ടുപോയ ഡീസല്‍ വീണ് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി

ആറ്റിങ്ങല്‍: സ്കൂട്ടര്‍ യാത്രക്കാരന്‍ കൊണ്ടുപോയ ഡീസല്‍ വീണ് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം.സ്കൂട്ടറിന് മുന്നില്‍ ക്യാനില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ തെന്നി റോഡില്‍ വീഴുകയും പൊട്ടി ഒഴുകുകയുമായിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോയ അഞ്ച് ഇരുചക്ര വാഹന യാത്രക്കാര്‍ ഇതില്‍ തെന്നിവീഴുകയും ചെയ്തു. ആറ്റിങ്ങലില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − four =