കാസര്‍കോട്: മംഗലാപുരത്തേക്ക് വില്‍പ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുന്നതിനിടെ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.താമരശ്ശേരി സ്വദേശിയായ സി.എം മുഹമ്മദ്, കോട്ടയം സ്വദേശി സി.കെ പ്രസാദ് എന്നിവരാണ് പിടിയിലായത്.കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ നരേന്ദ്രബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ഫ്ലയിംഗ് സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കസ്തൂരി വാങ്ങുന്നതിനായി കാസര്‍കോട് സ്വദേശികള്‍ ഇവരെ ബസ് സ്റ്റാന്‍ഡില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.