പ്രേംനസീർ ഗാനാലാപനം, ക്വിസ് , ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു

തൃശൂർ :- നിത്യഹരിത നായകൻ പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേംനസീർ തൃശൂർ ചാപ്റ്റർ പ്രേം നസീർ ഗാനാലാപന- ക്വിസ് – ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ കാറ്റഗറികളിലായി എല്ലാപേർക്കും പങ്കെടുക്കാം. ഫെബ്രുവരി 18 രാവിലെ 9 മണിമുതൽ ചെമ്പൂക്കാവ് ടൗൺഹാളിനടുത്തെ പി.ഡബ്ലു ഡി. റസ്റ്റ് ഹൗസിലെ അസോസിയേഷൻ എഞ്ചിനീയേഴ്സ് ഹാളിലാണ് മൽസരം നടക്കുക. 19 ന് ഉച്ചക്ക് 2 മണിക്ക് വൈലോപ്പള്ളി ഹാളിൽ നടക്കുന്ന സ്മൃതി സംഗമ ചടങ്ങിൽ വിജയി കൾക്ക് ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447920778, 7909204467,9048149405 എന്നീ നമ്പരുകളിലോ,samsonjancy999@gmil.com പേരുകൾ രജിസ്റ്റർ ചെയ്യാമെന്ന് ആർട്സ് കൺവീനർ സാംസൺ അറിയിച്ചു.. പേരുകൾ നൽകേണ്ട അവസാന ദിവസം ഫെബ്രുവരി 14 .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 5 =