കട്ടപ്പന: കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.ഇന്നലെ രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍ സ്വദേശി അജിത്തിന് നേരെയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അജിത്തിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.നായയെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരുക്കേറ്റു.വൈകിട്ട് വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ (82) തെരുവുനായ ആക്രമിച്ചു. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ പകല്‍ മുഴുവന്‍ തെരുവുനായ പ്രദേശത്ത്ഭീതി പരത്തി. സ്‌കൂള്‍ സമയങ്ങളില്‍ പോലും പല പ്രാവശ്യം കുട്ടികള്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു.ആക്രമണം നടത്തിയെന്ന് കരുതുന്ന രണ്ട് നായ്ക്കളെ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയിട്ടുണ്ട്. മൃഗ ഡോക്ടമാരുടെ നിര്‍ദ്ദേശം അനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും.