തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയുടെയും തെക്കൻ സ്റ്റാർ മാസികയുടെയും ഓഫീസ് ആയൂർ വേദ കോളേജിൽ ധർമ്മാലയം റോഡിലെ എം ബയ്യർ ബിൽഡിംഗിൽ പ്രമുഖ സാഹിത്യക്കാരൻ സബീർ തിരുമല ഉൽഘാടനം ചെയ്തു. കലാപ്രേമി ഗ്രൂപ്പ് ചെയർമാൻ ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെൻസർ ബോർഡംഗവും ഫിലിം പി.ആർ. ഒയുമായ അജയ് തു ണ്ടത്തിൽ, ഡോ. വാഴമുട്ടം ചന്ദ്രബാബു, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,, കലാപ്രേമി മാഹീൻ, പീരു മുഹമ്മദ് . അശ്വ സ്വനി കമാൽ, രാജു തമ്പി എന്നിവർ പങ്കെടുത്തു.