വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടുവെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന സാന്‍ഡ്രോ കാറാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അപകടം നടക്കുമ്പോള്‍ സനോജ് മാത്രമാണ് കാറിലുണ്ടായിരുന്നത്. മുന്‍വശത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാല്‍ സനോജ് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ കാറിന്റെ മുന്‍ഭാഗം കത്തിയമര്‍ന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് യൂണിറ്റാണ് തീകെടുത്തിയത്. സനോജിന് പരിക്കുകളൊന്നുമില്ല.