കായംകുളം: കായംകുളം എസ്.ബി.ഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്താം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ഇരിട്ടി പുളിക്കല്‍ പഞ്ചായത്തില്‍ കല്ലുംപറമ്ബില്‍ വീട്ടില്‍ അഖില്‍ ജോര്‍ജ്ജിനെയാണ് (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതാം പ്രതിയായ സനീറിനൊപ്പം ബംഗളുരുവില്‍ നിന്നു 30 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ വാങ്ങി വിതരണം ചെയ്യുന്നതില്‍ ആദ്യം മുതല്‍ പങ്കെടുത്ത ആളാണ് അഖില്‍ ജോര്‍ജ്ജ്. ഇയാളെ പത്താം പ്രതിയാക്കി അന്വേഷണം നടത്തുന്നതിടെയാണ് എറണാകുളത്ത് അറസ്റ്റിലായത്. ഒന്നു മുതല്‍ 9 വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 2,74 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.