ആലപ്പുഴ: കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്‍റെ ഭാര്യ ഉഷ ആണ് മരിച്ചത്.ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇടശേരി ജംഗ്ഷന്‍ കിഴക്ക് വശം വെച്ചായിരുന്നു അപകടം സംഭവിച്ചത്.