റാസല്‍ഖൈമ: ജബല്‍ ജെയ്സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു.ഇതില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടില്ല.തിരൂര്‍ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. അബുദാബി വിടെക് കെയറില്‍ ആര്‍ക്കൈവ്സ് ക്ലര്‍ക്ക് ആയിരുന്നു.
രാത്രി മലമുകളില്‍ തങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം.
വാഹനമോടിച്ചിരുന്ന സുല്‍ത്താനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.