(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് വില്പന നിരോധിച്ച ബോംബെ മിഠായി യുടെവില്പന തലസ്ഥാനത്തു സുലഭം. നഗര സിരാ കേന്ദ്രമായ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലും ആണ് ബോംബെ മിഠാ യിയുടെ വില്പന പൊടി പൊടിക്കുന്നത്. പോലീസിന്റെ മൂക്കിന് തുമ്പിൽ പോലും നിന്ന് വില്പന നടത്തുമ്പോൾ നിയമം പാലിക്കേണ്ട പോലീസ് വെറും കാഴ്ച ക്കാരായി നിൽക്കുകയാണ്. ഒരിട വേളക്ക് ശേഷംസംസ്ഥാനം ഒട്ടാകെ വിവിധ തരത്തിൽ ഉള്ള ഭക്ഷ്യ വിഷ ബാധ ഉണ്ടായ സാഹചര്യത്തിൽ ആണ് ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നിർദേശങ്ങളും ആയി മുന്നോട്ടു വന്നത്. നിറം കലർത്തിയതും, രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതു മായ ഇത്തരം മിഠായി കളുടെ നിർമാണവും, വില്പനയും നിരോധിച്ചത്. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികൾ വിവിധ ഇടങ്ങളിൽ യാതൊരു ശുചീകരണ മാന ദ ണ്ഡങ്ങളും ഇല്ലാതെ നിർമിച്ചു വിൽക്കുന്ന ഇത്തരം മിഠാ യികൾ ഉപയോഗിക്കുന്നവർക്ക് വളരെ യധികം ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഇടപെടലുകൾ കടലാസ്സിൽ മാത്രംഒതുങ്ങാ തെ പ്ര ഖ്യാപനങ്ങളിൽ മാത്രം നിൽക്കുന്ന നടപടികൾ അവസാനിപ്പിക്കണം. പോലീസ് ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്.