കൊല്ലം : നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റുബൈക്ക് യാത്രികനും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന രാമന്‍കുളങ്ങര സ്വദേശി സജിക്കുമാണ് പരിക്കേറ്റത്.കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാമൂട് പാര്‍ക്കിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കുണ്ടറ ഭാഗത്തേക്ക് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിരേ വന്ന ബൈക്കിലും പിന്നാലെയെത്തിയ സ്‌കൂട്ടറിലും ഇടിയ്ക്കുകയായിരുന്നു.സ്‌കൂട്ടറിന് പിന്നിലിരുന്ന ജോണ്‍സണ്‍ എന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെക്ക് യാത്രക്കാരന് തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്.