കേരളത്തിലേക്ക് അതിഥി തൊഴിലാളികളായി എത്തുന്നവരെ ക്കുറിച്ചു ള്ള കണക്കുകൾക്ക്‌ കൃത്യത ഇല്ല – ബീഹാർ, ഉത്തർപ്രദേശ്, ആസ്സാംതുടങ്ങിയിടങ്ങളിൽ നിന്ന് പോലും തലസ്ഥാനത്ത് എത്തുന്നവർ സെക്രട്ടറി യേറ്റ് പോലുള്ള ഇടങ്ങളിൽ നിരീക്ഷിക്കാൻ കഴിയാത്തത് “സുരക്ഷ “ക്ക്‌ ഭീഷണി

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :കേരത്തിലേക്കു ദിനം പ്രതിഎത്തി ക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യക്തമായ കണക്കുകളുടെ കൃത്യത സർക്കാരിനോ, സുരക്ഷ കാ ത്തുസൂക്ഷിക്കേണ്ട അന്വേഷണ ഏജൻസികൾക്കോ ലഭ്യ മാകാത്തത് സുരക്ഷ ക്ക്‌ ഭീഷണി ഉയർത്തു മെന്നു സംശയിക്കേണ്ടി യിരിക്കുന്നു.കേരളത്തിലേക്ക്വിവിധ തരം ജോലിക്കെന്നു പറഞ്ഞ് തലസ്ഥാനത്തേക്ക് എത്തുന്നവരുടെ കൃത്യമായ പേരുകളോ, അവരുടെ വിലാസമോ, അവർ താമസിക്കുന്ന ഇടങ്ങളോ, അവർ ഏർപ്പെടുന്ന ജോലികളോ നിരീക്ഷിക്കുന്നതിനു വ്യക്തമായ സംവിധാനം സംസ്ഥാനത്ത് ഇല്ലാത്തതാണ് ഏറെ സംശയങ്ങൾക്ക് ഇട നൽകുന്നത്. ഭീഹാർ, ഉത്തർ പ്രദേശ്, ആസ്സാം തുടങ്ങിയിടങ്ങളിൽ നിന്നുപോലും കേരളത്തിൽ ജോലിക്കെന്നു പറഞ്ഞു എത്തുന്നവർ അതിഥി തൊഴിലാളികളായി തലസ്ഥാനത്ത് എത്തുകയും, അതീവ സുരക്ഷിത മേഖല പ്രദേശങ്ങളായ സെക്രട്ടറി യേറ്റ്, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തരംസാധന വില്പനയുടെ പേരിൽ കറങ്ങി നടന്നാൽ പോലും ആരും ശ്രദ്ധിക്കപെടുക യില്ല. അതീവ സംരക്ഷിത സുരക്ഷിത പ്രദേശങ്ങളിൽ ആയ സെക്രട്ടറി യേറ്റ് പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ആയിരക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന സമരങ്ങൾക്കിടയിൽ “ടോയ് ഹെലികോപ്റ്റർ “പോലുള്ള സാധന ങ്ങൾ വിൽക്കാൻ എത്തുന്നവർ പലരും അന്യ സംസ്ഥാന ക്കാരാ ണ്. ഇവർ ഇവിടെ മാത്രമല്ല അതീവ തന്ത്ര പ്രദേശങ്ങളിൽ എല്ലാം തന്നെ ഇത്തരക്കാർ ടോയ് ഹെലികോപ്റ്റർ പോലുള്ള കലിപ്പാട്ടങ്ങളുടെ വില്പനയും ആയി ബന്ധപ്പെട്ടു പലപ്പോഴും കാണാവുന്നതാണ്. പലപ്പോഴും ഇവർ അന്തരീക്ഷത്തിലേക്കു കളിയിൽ എന്നുള്ള രീതിയിൽ ഉയർത്തി വിടുന്ന ടോയ് ഹെലികോപ്റ്ററുകളുടെ പരിശോധന ആരും ശ്രദ്ധിക്കാറില്ല എന്നത് സുരക്ഷ വിഷയത്തിൽ ഏറെ പാളിച്ച ഉണ്ടാക്കിയേക്കാൻ ഇടയുള്ളതായി സംശയിക്കേണ്ടി യിരിക്കുന്നു. ഇത്തരക്കാരുടെ രഹസ്യ ഇടപാടുകൾ, ഇടപെടലുകൾ, വാസസ്‌ഥലം എന്നിവയും, ഇവർ എങ്ങിനെ, എന്തിനു ഇവിടെ എത്തി എന്നതും ഇതുമായി ബന്ധ പെട്ട അന്വേഷണം നടത്തുന്നവർ കണ്ടെത്തേണ്ടതാണ്. ടോയ് ഹെലികോപ്റ്റർ പോലുള്ള വക്കുള്ളിൽ പെൻ ക്യാമറകൾ പോലുള്ളവ രഹസ്യമായി ഘടിപ്പിച്ചു ടോയ് കച്ചവടക്കാർ എന്നുള്ള ലേബലിൽ സുരക്ഷിത മേഖലകളുടെ പരിസരങ്ങളിൽ ഉണ്ടാകുന്ന ആൽക്കൂട്ടങ്ങളിൽ കറങ്ങിനടന്നു തങ്ങളുടെ കൃത്യം നടത്തിയാൽ പോലുംആരും അറിയില്ല എന്നുള്ള സാഹചര്യം ആണുള്ളത്. ഇത്തരക്കാരുടെ കൃത്യമായ കണക്കുകളും, അവരുടെ വാസസ്ഥലം, എങ്ങിനെ എത്തപ്പെട്ടു, എന്തിനാണ് വന്നിട്ടുള്ളത് എന്നിവനിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കൂടാതെ ഇത്തര ക്കാരുടെസാമീപ്യം തലസ്ഥാനത്തെ തന്ത്ര പ്രധാന സുരക്ഷിത മേഖലകളിൽ നിന്ന് ഒഴിവാക്കേണ്ട നടപടികൾ അധികൃതർ ഇനിയെങ്കിലും സ്വീകരിക്കേണ്ടതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 5 =