(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി ആഴ്ച കൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ പ്രധാന വഴി യോരങ്ങളിലെ ഫുട് പാത്തുകൾ കൈയ്യടക്കി മൺ പാത്രങ്ങളും, പൊങ്കാല ക്കലങ്ങളും എത്തിയത് തലസ്ഥാനത്ത് മറ്റൊരു ഉത്സവപ്രതീതി ഒരുക്കി തുടങ്ങി യിരിക്കുക യാണ്. ഫെബ്രുവരി 27ന് ആണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കം ആകുന്നത്. മാർച്ച് 7നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊങ്കാലക്ക് ആൾ കൂടുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആയതിനാൽ പണ്ടാര പൊങ്കാല ചടങ്ങുകൾ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ ഇക്കുറി കോവിഡ് ഭീതി മാറിയ സാഹചര്യത്തിൽ മുൻപ് ഉണ്ടായിരുന്നത് പോലെ ലക്ഷക്കണക്കിന് ആൾക്കാർ പൊങ്കാല യിൽ പങ്കെടുക്കും. നാടും, നഗരവും ഉത്സവപ്രതീതി ഉണർത്തി ആണ് ആറ്റുകാൽ പൊങ്കാല ഉത്സവം. പല വലുപ്പത്തിൽ ഉള്ള മൺ കലങ്ങൾ റോഡ് വക്കുകളിൽദിവസങ്ങൾക്കു മുൻപ് തന്നെ പൊങ്കാലയുടെ പൊലിമ അറിയിച്ചു കൊണ്ടു നിര ക്കുന്നത് ഏവരിലും ഭക്തിയുടെ പരിവേഷം സൃഷ്ടിക്കും. തമിഴ് നാട്ടിൽ നിന്നാണ് മൺ കലങ്ങൾ തലസ്ഥാനത്തേക്ക് വില്പനക്കായി ലോറികളിൽ എത്തിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തെരുവോരങ്ങളിൽ മൺ കലങ്ങൾ വാങ്ങാനുള്ള തിരക്കിലാണ് ഏവരും.