കൊച്ചി: ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികളാണ് യുവതി കടത്താന്‍ ശ്രമിച്ചത്. റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്.സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.
കൃത്രിമമായി ചുവന്ന നിറം പുരട്ടിയ സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്.ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാല്‍ ദേഹപരിശോധനയ്ക്കിടെ യുവതി കുടുങ്ങുകയായിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണംതുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.