പെരുമ്പാവൂർ : മന്ത്രിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റിൽ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോ .വര്‍ഗ്ഗീസിനെയാണ് എറണാകുളം ടൗണ്‍ സെന്‍ഡ്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മന്ത്രി പി. രാജീവിന്റെ പി.എ ആണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.ഇടുക്കി ബൈസണ്‍വാലി സ്വദേശിക്ക് കോതമംഗലം കെഎസ്‌ഇബിയില്‍ ജോലി നല്‍കാം എന്ന് പറഞ്ഞ് 15500 രൂപ പല തവണയായി വാങ്ങി കബളിപ്പിക്കുകയായിരുന്നു ഇയാള്‍.