മാനന്തവാടി: കുടുംബം സഞ്ചരിച്ച കാര്‍ ഓടുന്നതിനിടെ തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.ഇന്ന് വൈകീട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്.
തൃശ്ശിലേരിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്‍റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍ വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി അച്ഛനെയും അമ്മയെയും കാറില്‍നിന്ന് പുറത്തിറക്കി ദൂരെക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.മാനന്തവാടി അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീഅണയ്ക്കുന്നു ഇവര്‍ കാറില്‍നിന്ന് ഇറങ്ങിയ ഉടനെ തന്നെ കാര്‍ പൂര്‍ണമായും കത്തി. കത്തുന്നതിനിടെ കാര്‍ പിന്നോട്ട് നീങ്ങി അരികിലെ മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.ടാറ്റ നാനോ കാറാണ് അപകടത്തില്‍പ്പെട്ടത്.