തിരുവനന്തപുരം : ഫെബ്രുവരി 14ന് ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ പ്രണയം പ്രാണൻ എടുക്കുമ്പോൾ എന്ന വിഷയം തുറന്ന ചർച്ച ചെയ്യാൻ “ചില്ല “എന്ന സംഘടന ഒരുങ്ങുന്നു.തൈക്കാട് ഗവണ്മെന്റ് ബി. എഡ് കോളേജ് ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. രണ്ടു മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. സ്വാഗതം അഡ്വക്കേറ്റ് ദീപിഅശോക് ആശംസിക്കും.ചില്ല സെക്രട്ടറി റാണി നൗഷാദ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ, ലക്ഷ്മി ശ്രീകുമാർ, റാണി മോഹൻദാസ്, അഡ്വക്കേറ്റ് അമൃത സതീശൻ, ഗീതനസീർ, ശ്യാമ. എസ്. പ്രഭ, ഡോക്ടർ സതീഷ് നായർ, ഡോക്ടർ വി കെ സന്തോഷ് കുമാർ, ധന്യ, സലിത സലിം, രജീന, അഡ്വക്കേറ്റ് രഘു പാ ലൻ, പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും എന്ന് ചില്ല ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.