(അജിത് കുമാർ. ഡി )
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയും, ലക്ഷക്കണക്കിന് ആൾക്കാർ പൊങ്കാല സമർപ്പിക്കാൻ എത്തുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി വെറും 13ദിനങ്ങൾ ശേഷിക്കേ ആറ്റുകാൽ ഭാഗത്തു കൂടി ഒഴുകുന്ന കിള്ളിയാറിന്റെ അവസ്ഥവളരെ പരിതാപ കരം ആണ്. കിള്ളിയാറിൽ മലിന ജലം പച്ചനിറ ത്തിലും, പലയിടങ്ങളിൽ നീല നിറത്തിലും ആണ് കാണപ്പെടുന്നത്. പായൽ പിടിച്ചു പ്ലാസ്റ്റിക്, മറ്റു ചപ്പു ചവർ മാലിന്യങ്ങളും, പലയിടങ്ങളിൽ നിന്നും ഒഴുകുന്ന ഡ്രൈയിനെജ് കലർന്ന വെള്ളമാണ് നിറഞ്ഞു നിൽക്കുന്നത്. ആറി ലേക്കുള്ള പടവുകൾ മുഴുവനും മനുഷ്യ -മറ്റു ജീവജാലങ്ങളുടെ “അമേധ്യ ങ്ങൾ “കൊണ്ടു നിറഞ്ഞു ദുർഗന്ധം വമിക്കുന്നു. ഡ്രൈനെജ് പലയിടങ്ങളിലും ആ റ്റിലേക്കു രഹസ്യം ആയിഡ്രൈയിനെജ് തുറന്നു വിട്ടു വെള്ളം മുഴുവനും മലിനമായിട്ടുണ്ട്. അധികൃതർ പൊങ്കാലയോട് അനുബന്ധിച്ചു എല്ലാം ശരിയാക്കും എന്നത് വെറും കടലാസ്സിൽ മാത്രം ആണെന്ന് കിള്ളിയാറിന്റെ കര പ്രദേശങ്ങളിൽ പോകുന്നവർക്ക് മനസ്സിൽ ആക്കാവുന്നതാണ്. കിള്ളിയാർ മറ്റൊരു “കാളി ന്ദി “ആയി മാറിയിരിക്കുന്നു. കൂടാതെ നെടുങ്കാട് നിന്നും ആറ്റുകാലിൽ എത്തുന്നതിന് ഉള്ള പാലം കയറി പാടശ്ശേരി കീഴമ്പ് റോഡ് ഇന്ന് ഒരാൾക്ക് പോലും നടന്നു നീങ്ങാനാകാത്ത വിധം “വരമ്പു”ആയി തീർന്നിരിക്കുന്നു. ആയിരക്കണക്കിന് ആൾക്കാർ പൊങ്കാലക്കായി പോകുന്ന സ്ഥലം മുഴുവനും ചപ്പു ചവറുകൾ, അറവു മാലിന്യങ്ങൾ എന്നിവ ചാക്കിൽ കൊണ്ടിട്ടു ആ പ്രദേശം മുഴുവനും ദുർഗന്ധം വമിക്കുന്ന തരത്തിൽ മറ്റൊരു “മിനി വിളപ്പിൽ ശാല “ആക്കി മാറ്റിയിരി ക്കുകയാണ്.നഗരസഭ ഉൾപ്പെടെ ഉളള വകുപ്പുകൾ അടിയന്തിരമായി ഇടപെട്ടു മലീമസമായി കിടക്കുന്ന പരിപാവനമായ കിള്ളിയാർ ശുചീ കരിക്കാൻ നടപടി എടുക്കണം എന്നും,കീഴമ്പു റോഡിലെ മാലിന്യകൂമ്പാരം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നആ വശ്യ ത്തിനു ശക്തി ഏറുകയാണ്.