കാട്ടാക്കട: കാട്ടാക്കടയില്‍ അമിത വേഗതയില്‍ പാഞ്ഞെത്തിയ ഇന്നോവ കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു.ഒടുവില്‍ കൊടും വളവിന് സമീപം ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച് വാഹനം നിന്നു.കാട്ടാക്കട അഞ്ചുതോങ്ങിന്‍മ്മൂട്ടിന് സമീപത്തായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ അപകടമുണ്ടാക്കിയ വാഹനം കാട്ടാക്കട-തൂങ്ങാംപാറ റോഡിലൂടെ നിരവധി തവണ അമിത വേഗതയില്‍ സഞ്ചരിക്കുകയും 11ഓടെ സമീപത്തെ ടയര്‍ വര്‍ക്ക്ഷോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. പോസ്റ്രിലിടിച്ച് നിന്ന കാറിലെ നാലംഗ സംഘത്തില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടി. നാട്ടുകാര്‍ ഓടികൂടിയപ്പോഴായിരുന്നു ഇത്. മറ്റുള്ളവരെ നാട്ടുകാര്‍ തടഞ്ഞു വച്ച് കാട്ടാക്കട പൊലീസിന് കൈമാറി.