കോട്ടയം: ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് മോഹനന്‍റെ കുത്തേറ്റ് ഭാര്യ ഓമനയ്ക്കാണ് പരിക്കേറ്റത്കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പാമ്പാടിയില്‍ താന്നിമറ്റത്താണ് സംഭവം. മോഹനന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഓമനയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു.