ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ കുടിലിന് തീപിടിച്ച് അമ്മയും മകളും വെന്തു മരിച്ച സംഭവത്തില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.പ്രമീള ദീക്ഷിത് ( 45 ),മകള്‍ നേഹ ദീക്ഷിത് ( 20 ) എന്നിവരാണ് മരിച്ചത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജ്ഞാനേശ്വര്‍ പ്രസാദിനെ സസ്പെന്‍ഡ് ചെയ്‌തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കാനെത്തിയ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം കുടിലിന് തീ വച്ചതാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ത്തിയ ഗ്രാമീണരും ബന്ധുക്കളും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്ഥലത്തെത്തിയാലെ മൃതദേഹങ്ങള്‍ വിട്ടു കൊടുക്കൂ എന്ന നിലപാടിലാണ് അവര്‍നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കയാണ്.