തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്താല്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.കരമന തളിയല്‍ സ്വദേശികളായ രാഹുല്‍ (24), റോബിന്‍ (25) എഎന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരമന സ്വദേശി ബാബുക്കുട്ടനാണ് ആക്രമണത്തിന് ഇരയായത്. മുമ്ബ് ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. പരിക്കേറ്റ ബാബുക്കുട്ടന്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.