ഏറ്റുമാനൂര്‍: ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ പൊലീസ് പിടിയില്‍. അതിരമ്ബുഴ കാരിത്തടത്തില്‍ ജസ്റ്റിന്‍ ജേക്കബി(50)നെയാണ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ഇയാളുടെ പിതാവിന്‍റെ സഹോദരപുത്രനെയാണ് അതിരമ്ബുഴ മലയില്‍തടം ഭാഗത്തുവച്ചു അരിവാള്‍ കൊണ്ട് ആക്രമിച്ചത്. ജസ്റ്റിന്‍ ജേക്കബിന്‍റെ വളര്‍ത്തുനായയെ വിഷം കൊടുത്തു കൊന്നത് സഹോദരപുത്രനാണെന്ന് തെറ്റിദ്ധരിച്ച് ഉണ്ടായ വിരോധം മൂലമാണ് ആക്രമണം നടത്തിയത്.