നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാമലയില്‍ പുലികളിറങ്ങിയതോടെ ക്യാമറ ട്രാപ്പ് സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്. പുല്ല് മുറിക്കാന്‍ പോയ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം രണ്ട് പുലികളെ കണ്ടതായി നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിച്ചത്. പൊന്നാമല പള്ളിമനയ്ക്കല്‍ അമ്പിളിയാണ് രണ്ട് പുലികളെ കണ്ടതായി പറയുന്നത്. പാറക്കെട്ടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ നിന്ന അമ്പിളി മൃഗങ്ങളെ കണ്ട് നിലവിളിച്ച് ഓടുകയായിരുന്നു. സമീപത്ത് തന്നെ അമ്പിളിയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു.ഇരുവരുടെയും നിലവിളി കേട്ട് സമീപവാസികളും ഓടിയെത്തി. ഈസമയം മൃഗങ്ങള്‍ കാട്ടിലേക്ക് ഓടി മറഞ്ഞതായും അമ്പിളി പറഞ്ഞു.