എഴുത്തിന്റെ “ഉസ്താദ് “…. ആതിര തീക്ഷ് ണ

പാലക്കാട്‌ ജില്ലയിൽ കൊച്ചു സരസ്വതി ദമ്പതികളുടെ മകളായി 17-11-1991 ൽ ജനിച്ചു.. MES കോളേജിൽ നിന്നും ബിരുദവും ആർട്ട്‌ ആൻഡ് ക്രാഫ്റ്റിൽ ബിരുദാനന്തര ബിരുദവും നേടി.. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കവിതാസമാഹരത്തിന്റെ എഴുത്തുകാരിയാണ്..
പാലക്കാട്‌ ബി ആർ സി യ്ക്ക് കീഴിൽ മൂന്ന് വർഷം സ്പെഷ്യലിസ്റ്റ് അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് തനിക്ക് പറ്റിയ പണി ചിത്രം വര അല്ലെന്നും എഴുത്താണെന്നും തിരിച്ചറിഞ്ഞു തുടങ്ങുന്നത്..

എട്ടാം ക്ലാസ് മുതൽ കഥാകവിതാ മത്സരങ്ങളിൽ നിരന്തരം പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൂട്ടുകയും ചെയ്തപ്പോളും തനിക്ക് തോന്നിയ ആശയങ്ങൾ ആരും കാണാതെ ഡയറിയിൽ കുറിച്ച് വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു..

ഇത്രേ ചെറുപ്പത്തിൽ ഇങ്ങനെയൊന്നും എഴുതരുതെന്ന് പറഞ്ഞ് അവയൊക്കെ തൂക്കി കൊടുക്കുമ്പോൾ നിസ്സഹായയി നോക്കി നിന്നു. 18 മത്തെ വയസിൽ വിവാഹം.. കുട്ടി കുടുംബം പ്രാരാബ്ദം.. അതിനിടയിൽ തന്റെ ജീവിതം ഇവിടെ അടച്ചിടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഇറങ്ങി നടന്ന അവൾ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും സ്വന്തമായി നിലനിൽപ് ഇല്ലാത്തതിനാൽ അവയൊക്കെ ഉപേക്ഷിച്ചു..

അങ്ങനെയാണ് തൊഴിൽ നേടിയെടുത്തത് അതിനു ശേഷം സമൂഹമാധ്യമങ്ങളിലും മറ്റുമായി എഴുത്തുകൾ തുടങ്ങി.. നല്ല അഭിപ്രായങ്ങൾ വന്നു തുടങ്ങിയപ്പോൾ അതൊരു കോൺഫിഡൻസ് ആയി..

ഒരു ലണ്ടൻ ബേസ് പരസ്യകമ്പനിയിൽ പിന്നീട് ജോലിക്ക് ചേർന്നു. അതിനു ശേഷമാണ് തനിക്ക് സിനിമ എന്ന മോഹത്തിലേക്കും നടക്കാം എന്ന് തിരിച്ചറിഞ്ഞത്..

പരസ്യചിത്രങ്ങൾ ഷോർട്ഫിലിം എന്നിവ രചനയും സംവിധാനവും നിർവഹിച്ചു..

ആദ്യ കവിതാസമാഹരമായ എന്റെ മരണത്തിന്റന്ന് എന്ന പുസ്തകത്തിലെ കവിതകൾ ഞരമ്പുകൾ പോലെ വിന്യസിക്കപ്പെട്ടിരിക്കുന്ന മരണോന്മുഖത വായനയെ വെറുതെ വിടില്ല.. പ്രണയോന്മുഖത പോലെ തന്നെ അവ വായിക്കുന്ന ചുണ്ടുകളെ പൊള്ളിക്കുകയും കടന്ന് പോകുന്ന കണ്ണുകളെ പോറുകയും ചെയ്യും..

നിങ്ങൾ ജീവിതത്തിനെ കുറിച്ച് ഒരുപാട് പാടിയില്ലേ ഞാൻ മരണത്തെ കുറിച്ച് ധ്യാനിച്ചു പാടട്ടെ എന്ന ആത്മവിശ്വാസത്തോടെ കൂടെയുള്ള ധിക്കാരം ആ പുസ്തകത്തിലുണ്ട്..

ഒരുപാട് യാതനകൾക്കും തനിച്ചുള്ള പറക്കലുകൾക്കും ഒടുവിൽ കിട്ടിയ ശക്തമേറിയ ചിറകുകൾ എനിക്കിനിയും ഉയരെ ചിറകടിച്ചുയരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൻ പുറത്താണ് ആതിര അടുത്ത കവിതാസമാഹാരം പായൽ ബുക്സിലൂടെ പബ്ലിഷ് ചെയ്യാൻ പോകുന്നത്..

സ്ത്രീകളുടെ ശരീരത്തിന് അവരുടെ കഴിവുകളെക്കാൾ വിലയുണ്ടെന്ന് പറയപ്പെടുന്ന ഈ സമൂഹത്തിൽ കഴിവുകളെ രാകി മിനുക്കി എഴുത്തിലൂടെ പ്രതികരിച്ച് മുന്നോട്ട് പോവുകയാണ് ആതിര..

മൂന്ന് സിനിമകൾക്കുള്ള തിരക്കഥയുടെ പൊരിഞ്ഞ എഴുത്തിലാണ് ഇപ്പോൾ എഴുത്തുകാരി.. ഏറെ വിസ്മയിപ്പിച്ചത് 1111 മഞ്ചാടി മണി കൊണ്ട് ആലേഖനം ചെയ്ത കഥകളിയുടെ ചിത്രത്തിന് കേരള ബുക്ക്‌ ഓഫ് റെക്കോർഡ് കിട്ടിയിട്ടുണ്ട് എന്നതാണ്..
അമ്മയ്ക്കും മകൾക്കും ഒരുമിച്ച് ബുക്ക്‌ ഓഫ് റെക്കോർഡ് കിട്ടുന്ന ഒരേ ഒരു വ്യക്തിയാണ് ആതിര തീക്ഷ്ണ..

മകൾ തീക്ഷ്ണ 15 മിനിറ്റ് കൊണ്ട് 100 ഒറിഗാമി ചിത്രശലഭങ്ങളെ ഉണ്ടാക്കിയാണ് റെക്കോർഡ് നേടുന്നത്.. ആരും അറിയാതെ പോകുന്ന എഴുത്തുകൾക്ക് മുനയുള്ള അക്ഷരങ്ങൾക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ് ആതിരയിപ്പോൾ

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + ten =