പോത്തന്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള 60 കാരനെ പൊതുസ്ഥലത്ത് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു.കൊഞ്ചിറ പെരുംകൂര്‍ മരുതന്‍കോട് അയണിമൂട് വീട്ടില്‍ വാഹീദ് (52) ആണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വട്ടപ്പാറ മൊട്ടമൂട് സഹിതഭവനില്‍ ദേവകുമാര്‍ (60)നെയാണ് കന്യാകുളങ്ങര ജംഗ്‌ഷനില്‍ വച്ച് ചൊവ്വാഴ്ച രാവിലെ 10ന് വടികൊണ്ടും അല്ലാതെയും ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം കണ്ടുനിന്നവര്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട വട്ടപ്പാറ പൊലീസ് സ്വമേധയാ കേസെടുക്കുകയും ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ കന്യാകുളങ്ങര മാര്‍ക്കറ്റിന് സമീപം വെച്ച് പിടികൂടുകയായിരുന്നു.