(അജിത് കുമാർ. ഡി )
കിഴക്കേ കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും സംരക്ഷിത മേഖലകൾ ആയി സർക്കാർ പ്രഖ്യാ പിച്ചിരിക്കുക യാണെന്നും, അതിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽ ബങ്കു കടകളും, തട്ടുകടകളും വക്കുന്നത് ശിക്ഷാർഹമാണെന്നുള്ള തിരുവനന്തപുരം ജില്ലാ കളക്ടറുടെ ലിഖിത ഉത്തരവിന് പുല്ലു വില കല്പ്പിച്ചു കിഴക്കേ കോട്ടയിലും കോട്ടക്ക് ചുറ്റുമുള്ള പരിസര പ്രദേശങ്ങളിലും ബങ്കു, തട്ട് കടകളുടെ പ്രവർത്തനം ദിനം പ്രതിപൊടി പൊടിക്കുകയാണ്. ഓരോ ദിവസവും ഓരോ പുതിയ തട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഫോർട്ട് പോലീസ് സ്റ്റേഷന്റെ ഏതാനും വാരെ യാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറു ന്നത് എന്നത് ഇവിടെ എത്തുന്ന ഏവരെയും അതിശയിപ്പിക്കുന്ന വസ്തു തകളിൽ ഒന്ന് മാത്രം ആണ്. ജില്ലാ കളക്ടർക്കു പുറമേ പുരാ വസ്തു ഡയറക്ടറുടെ ഒരു നോട്ടീസ് കൂടി കോട്ടയുടെ ചുവരിൽ പതിപ്പി ച്ചിട്ടുണ്ട്. രണ്ടു ഉത്തരവുകളെയും “വഴിപാടാക്കി “മാറ്റി കൊണ്ടാണ് കിഴക്കേ കോട്ടയിലും, പരിസര പ്രദേശങ്ങളിലും കച്ചവടക്കാരുടെ ആറാട്ട്. ഇതിനു പുറകിൽ ആരാണ് “നായകൻ “എന്നുള്ളത് “ആർക്കും അറിയാമെങ്കിലും ആ നായകന്റെ പേരോ, അയാൾക്കെതിരെ ഒരു നടപടി എടുക്കാനോ ആരും തയ്യാറല്ല. ഇനിയും ഈ നില തുടർന്നാൽ ഈ ഉത്തരവ് ബോർഡുകൾക്ക് ഒരു പ്രസക്തി ഇല്ല എന്നുള്ള അഭിപ്രായം ആണ് തലസ്ഥാന നഗരത്തിൽ എത്തുന്ന പലർക്കും പറയാൻ ഉള്ളത്.