മനില: സെന്‍ട്രല്‍ ഫിലിപ്പിന്‍സിലെ മാസ്ബേറ്റ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മാസ്‌ബെറ്റിലെ യൂസണ്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമമായ മിയാഗയില്‍ നിന്ന് 11 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ച 2 മണിയോടേയാണ് ശക്തമായതും ആഴം കുറഞ്ഞതുമായ ഭൂചലനം രേഖപ്പെടുത്തിയത് എന്നും യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ.തുടര്‍ച്ചയായ ചലനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാസ്‌ബേറ്റ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകള്‍ നിര്‍ത്തിവെച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.